ജനറൽ സെക്രട്ടറി ഇടവേള ബാബു ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനാണോ എന്ന് മോഹൻ ലാൽ വ്യക്തമാക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ് ഏറെക്കാലമായി ചികിത്സയിൽ കഴിയുന്ന ജഗതി ശ്രീകുമാറിന്‍റെ പേര് അനവസരത്തില്‍ ഇടവേള ബാബു വലിച്ചിഴച്ചതിനെ അപലപിക്കാന്‍ എ എം എം എ തയ്യാറാകുമോയെന്നും കത്തില്‍ ചോദിക്കുന്നു.
ബിനീഷ് കൊടിയേരിയുടെ കേസ് പോലെ അല്ല വിജയ് ബാബുവിന്‍റേത്. ബിനീഷ് കൊടിയേരിയെ പുറത്താക്കാൻ തീരുമാനിച്ച യോഗത്തിൽ താനുണ്ടായിരുന്നില്ല. ആരോപണങ്ങളിലേക്ക് ജഗതി ശ്രീകുമാറിനെ വലിച്ചിഴച്ചത് ശരിയായില്ല. കോടതി ജഗതി ശ്രീകുമാറിനെ കുറ്റ വിമുക്തനാക്കിയതാണ്. ഇടവേള ബാബുവിനെ കേരള ചലച്ചിത്ര വികസന കോർപ്പറേഷന്റെ വൈസ് ചെയർമാനായി ഇരുത്തിയത് ഞാനാണ്
2018- ലാണ് ഈ പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. അമ്മയുമായി വിനയന് കേസുണ്ടായും അദ്ദേഹം കോമ്പറ്റീഷന്‍ കമ്മീഷനില്‍ പോയി വിജയിച്ചതുമെല്ലാം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇടവേള ബാബുവിന് ഞാന്‍ അയച്ച കത്തില്‍ വിനയനുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. ഈ തെളിവുകള്‍ എല്ലാം എന്‍റെ കയ്യിലുണ്ട്.
എ എം എം എയുടെ ബൈലോ പ്രകാരം മറ്റൊരു സംഘടനയുടെ ഭാരവാഹിയായി ഇരിക്കാന്‍ പാടില്ല. അങ്ങനെയാണെങ്കിൽ എന്നെ ഇത്രയും വിമർശിച്ച ഗണേഷ് കുമാർ ടിവി ആർട്ടിസ്റ്റ് അസോസിയേഷന്‍റെ ആയുഷ്കാല പ്രസിഡന്റ് ആണ്. സംഘടനയുടെ ആസ്ഥാന മന്ദിരം മദ്യ ശാലയാണെന്നുംഎ എം എം എ ഒരു ക്ലബാണെന്നും ഗണേഷ് കുമാറും വിമര്‍ശിച്ചിട്ടുണ്ട്.
എല്‍ഡിഎഫുമായി യാതൊരഭിപ്രായ വ്യത്യസവുമില്ലെന്നും കേരള കോണ്‍ഗ്രസ് (ബി) മുന്നണിയില്‍ ഉറച്ചു നില്‍ക്കുമെന്നും പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു. എല്‍ഡിഎഫില്‍ നിന്ന് നല്ല പരിഗണനയാണ് ലഭിച്ചത്. യു ഡി എഫുമായി ചര്‍ച്ച നടത്തി എന്ന വാര്‍ത്ത പച്ചകള്ളമാണെന്നും ഇതിനു പിന്നില്‍ ഐക്യ ജനാധിപത്യ മുന്നണിയിലെ ചില നേതാക്കാന്‍മാരാണെന്നും പാര്‍ടി ഉപനേതാവും എംഎല്‍എയുമായ കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു